
Courteous.ly എന്ന ലിങ്കിലേക്കൊന്നു പോയാല്‍ മതി. ഗൂഗിളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായ സംവിധാനമാണിത്. ഈ വെബ്സൈറ്റില്‍ ചെന്ന് നമ്മുടെ ഇമെയില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് നമ്മുടെ ഇമെയില്‍ അക്കൗണ്ട് പരിശോധിക്കാന്‍ അനുവാദം ചോദിക്കും. നമുടെ ഇമെയിലിനു വേണ്ടിമാത്രമുള്ള ഒരു ലിങ്കും പ്രത്യക്ഷപ്പെടും. http://courteous.ly/6FqGQQ ഇതുപോലെ ഒരെണ്ണം.
ഇടക്കിടെ നമ്മുടെ ഇന്‍ബോക്സിലെ മെയിലുകളുടെ ഗതി മനസ്സിലാക്കി courteous.ly വിരവങ്ങള്‍ നല്‍കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നു മാത്രം. ലിങ്ക് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ട ചുമതല നമ്മുടേതാണ്.
അതിനും സംവിധാനമുണ്ട്. നമ്മുടെ ഇമെയില്‍ സിഗ്നേച്ചറിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കുകയോ അല്ലെങ്കില്‍ ഓട്ടോ റിപ്ലൈ സെറ്റിങ്സില്‍ ഈ ലിങ്ക് നല്‍കുകയോ ആവാം. മറുപടി പ്രതീക്ഷിച്ചിരിക്കുന്നയാള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്ത് നമ്മുടെ ഇമെയിലിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കാം. തുറന്നു നോക്കാതെ കിടക്കുന്ന ഇമെയിലുകളെ മനസ്സിലാക്കി ലോഡ്, ലൈറ്റ്, ഹൈ എന്നിങ്ങനെയുള്ള വിവരങ്ങളാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ ക്ക് courteous.ly സന്ദര്‍ശിച്ചു നോക്കൂ.