സ്മാര്‍ട്ട് ഫോണും സ്റ്റീരിയോ സംവിധാനവുമായി ബന്ധപ്പെടുത്തുന്ന ഒരു വോയ്‌സ് കണ്‍ട്രോള്‍ സംവിധാനമാണ് മൈക്രോസോഫ്റ്റ് ഹ്യുണ്ടായ് ദ്വന്ത്വം ആദ്യമായി വിപണിയിലിറക്കാന്‍ പോകുന്നത്. ഇത് പിന്നീട് ഇന്ററാക്ടീവ് സംവിധാനങ്ങളുള്ള വിപുലമായ മള്‍ട്ടിമീഡിയാ സംവിധാനമായി വികസിപ്പിക്കാനാണ് പദ്ധതി. 'കോക്ക്പിറ്റിനെ' ക്രമേണ വിവിധ സോഫ്റ്റ് വെയറുകളുപയോഗിക്കാവുന്ന ഒരു കൊച്ചു കംപ്യൂട്ടറാക്കുകയാണ് മൈക്രോസോഫ്റ്റിന്റെ സ്വപ്നം. ബി എം ഡബ്ല്യു പോലുള്ള വന്‍കിട കമ്പനികള്‍ ഇപ്പോള്‍ തന്നെ കാറുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം നല്‍കുന്നുണ്ടെന്ന കാര്യം ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.
മൈക്രോസോഫ്റ്റിന്റ സഹായത്തോടെ ഫോര്‍ഡ് നേരത്തേ തന്നെ സിങ്ക് എന്ന ഓഡിയോ സംവിധാനം പുറത്തിറക്കിയിരുന്നു. ഐഫോണ്‍ മുതല്‍ സാധാരണ മൊബൈല്‍ ഫോണ്‍ വരെ കണക്ടു ചെയ്യുകയും ഒപ്പം നമ്മുടെ ശബ്ദം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തീര്‍ത്തും പുതുമയുള്ള ഒന്ന്. ഫോര്‍ഡിന്റെ എന്‍ട്രി ലെവല്‍ സെഡാന്‍ കാറുകളില്‍ പോലും നല്‍കാന്‍ തുടങ്ങിയതോടെ അമേരിക്കയില്‍ പുതുതലമുറക്കിടിയില്‍ ഇവ
ഒരു പാട് ഹിറ്റാകുകയും ചെയ്തു. ഇവയുമായി മത്സരിക്കുകയാണ് ഓട്ടോമോട്ടീവ് ഐ ടി ഇന്നവേറ്റീവ് സെന്ററിന്റെ ലക്ഷ്യമെന്നത് വ്യക്തം. ഒപ്പം പണത്തോക്കാലുപരി ഡിസൈനിലും ടെക്‌നോളജിയിലും ശ്രദ്ധിച്ച് അമേരിക്കന്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഹ്യുണ്ടായിക്ക് ഇത് ഗുണകരമാകുമെന്നും ഉറപ്പ്.
No comments:
Post a Comment