
NWZ-W250 എന്ന മോഡലിന് ഒന്നര മണിക്കൂര്‍ ചാര്‍ജ്ജു ചെയ്താല്‍ പതിനൊന്നു മണിക്കൂര്‍ പ്ലേബാക്ക് ലഭിക്കും. ഭാരം വെറും 43 ഗ്രാം മാത്രം. NWZ-B150 എന്ന രണ്ടാമത്തേ മോഡലില്‍ വണ്‍ടച്ച് ബാസ് എന്‍ഹാന്‍സറുണ്ട്. യു എസ് ബി ക്യാപ്പിലെ മെറ്റാലിക് ഫിനിഷാണ് ഇതിന്റെ ഭംഗി. 70 മിനുട്ട് ചാര്‍ജ്ജു ചെയ്താല്‍ ബാറ്ററി ലൈഫ് 18 മണിക്കൂര്‍ വരെ. യാത്രക്കിടയിലോ മറ്റോ ചാര്‍ജ്ജ് തീര്‍ന്നു പോയാല്‍ ആരെയെങ്കിലും സോപ്പടിച്ച് മൂന്നു മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ മതി, ഒന്നര മണിക്കൂര്‍വരെ സുഖമായി പാട്ടു കേള്‍ക്കാം. ഈ ക്വിക് ചാര്‍ജ്ജിംഗ് ഓപ്ഷന്‍ രണ്ടു മോഡലിലുമുണ്ട്.
കറുപ്പ് വെളുപ്പ് പിങ്ക് നിറങ്ങളില്‍ ലഭിക്കുന്ന NWZ-W250 ന്റെ വില 4990 രൂപ. കറുപ്പ് പിങ്ക് റെഡ് ഗോള്‍ഡണ്‍ എന്നീ കിടിലന്‍ നിറങ്ങളില്‍ ലഭിക്കുന്ന NWZ-B150 വിന് വില 2890.
2 ജി ബി മെമ്മറിയുള്ള ഇവ രണ്ടിലും സാധാരണ പാട്ടുകള്‍(128kbps) അഞ്ഞൂറെണ്ണം വരെ സൂക്ഷിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
No comments:
Post a Comment