Saturday, April 16, 2011

ഫ്‌ളാഷിനെച്ചൊല്ലി


വെബ് പേജുകളിലെ വീഡിയോ ചിത്രങ്ങള്‍ ജനകീയമാക്കിയത് അഡോബിന്റെ ഫഌഷാണ്. അതിന് കാരണമുണ്ട് അക്ഷരങ്ങളും ചിത്രങ്ങളും മാത്രമുണ്ടായിരുന്ന വെബ്‌സൈറ്റുകളുടെ ആദ്യ പതിപ്പില്‍ വീഡിയോ എങ്ങിനെ നല്‍കുമെന്നതായിരുന്നു പ്രശ്‌നം. നിരവധി വീഡിയോ ആപ്ലിക്കേഷനുകള്‍ പലരും നിര്‍മ്മിച്ചു പുറത്തിറക്കി. എന്നാല്‍ ഇന്ററാക്ടീവ് വീഡിയോകള്‍ നല്‍കാന്‍ സംവിധാനമൊരുക്കിയ അഡോബ് ഫഌഷാണ് ഡവലപ്പര്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത്. വീഡിയോ മാത്രമല്ല, ഇന്ററാക്ടീവ് വെബ്‌സൈറ്റുകള്‍ക്കും മള്‍ട്ടി മീഡിയ കണ്ടന്റിനുമൊക്കെ ഫഌഷ് അവിഭാജ്യ ഘടകമായി. പിന്നീട് ഫഌഷിന്റെ കാലമായിരുന്നു. യൂട്യൂബ് തുടങ്ങിവച്ച സ്ട്രീമിംഗ് വീഡിയോ ബാങ്കുകള്‍ ജനകീയമായതോടെ ഇന്റര്‍നെറ്റില്‍ ശരിക്കുമൊരു രാജാവായി ഫഌഷ് വാണു എന്നത് ചരിത്രം.
    ഈ രാജകീയ പട്ടം തന്നെയാണ് പിന്നീട് പ്രശ്‌നമായത്. പ്രശ്‌നം തുടങ്ങിയതാവട്ടെ കമ്പ്യൂട്ടറുകളിലെ മഹാരാജാവായ ആപ്പിളുമായും. ഐ ഫോണും ഐപാഡും രംഗത്തിറങ്ങിയ കാലത്ത് വീഡ
ിയോ കാണാന്‍ ഫഌഷിന്റെ സഹായം വേണ്ടെന്ന് ആപ്പിള്‍ തീരുമാനിച്ചു. ഫഌഷ് ഉപയോഗിച്ചുള്ള സ്റ്റാറ്റിക്ക് വെബ് പേജാണെങ്കില്‍ പോലും ബാറ്ററി ചാര്‍ജ്ജ് ചോര്‍ന്നു പോകാന്‍ അതുകാരണമാരുന്നുവെന്നാണ് ആപ്പിളിന്റെ സി ഇ ഒ സ്റ്റീവ് ജോബ്‌സ് കണ്ടെത്തിയ ആദ്യത്തെ കാരണം. ഇക്കാര്യം അദ്ദേഹം പ്രമുഖ ടെക്‌നോളജി മാഗസിനുകളില്‍ തുറന്നെഴുതുകയും ചെയ്തു. ഫഌഷ് ഉപയോഗിക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഫഌഷ് മാത്രമല്ല ചലിക്കുന്ന ചിത്രങ്ങളുള്ള ഏത് വെബ് പേജ് തുറന്നിരിക്കുമ്പോളും സാധാരണത്തേതിലും കൂടുതല്‍ ബാറ്ററി ചിലവാകുന്നുവെന്ന് പറഞ്ഞ് ഫഌഷ് പ്രേമികള്‍ രംഗത്തുവന്നെങ്കിലും ആപ്പിള്‍ പിന്നോട്ടടിച്ചില്ല.
   എന്നാല്‍ ആപ്പിളിന്റെ ആരോപണത്തിനുപിന്നില്‍ ചില സാമ്പത്തിക/ബിസിനസ് വശങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞാണ് സ്മാര്‍ട്ട് സ്‌കെച്ച് എന്ന ഫഌഷിന്റെ ആദ്യരൂപം കണ്ടുപിടിച്ച ജോനാതന്‍ ഗേ യാണ്.  മൊബൈല്‍ ഫോണില്‍ ഫഌഷിന്് അപ്രമാദിത്തം നല്‍കണമോ എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഫഌഷ് ഉപയോഗിച്ചാല്‍ ഐ ഫോണിന്റേതായി രൂപപ്പെടുത്തിയ ആപ്ലിക്കേഷനുകള്‍ക്ക് പിന്നീടത് ബാധ്യതയാകുമെന്നതാണ് അഡോബിനെതിരെ തിരിയാന്‍ ഫഌഷിനെ പ്രേരിപ്പിച്ച ഘടകം.
   എച്ച് ടി എം എല്‍ ന്റെ അഞ്ചാമത്തെ പതിപ്പ് പുറത്തെത്തുന്നതോടെ വെബ്‌സൈറ്റുകളില്‍ അഡോബ് ഫഌഷിന്റെ കുത്തക അവസാനിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഫഌഷ് മൂവി പോലുള്ള പുറത്തുനിന്നുള്ള പ്ലഗിന്‍ ഉപയോഗിക്കാതെ വീഡിയോ കാണാനുള്ള സംവിധാനവുമായാണ് എച്ച് ടി എം എല്‍് 5 ന്റെ വരവ്. അതേസമയം സോണിയും ആപ്പിളും മൈക്രോസോഫ്റ്റും ചേര്‍ന്ന് എച്ച്. 264 എന്ന പേരില്‍ വെബ് വീഡിയോക്കായി പുതിയൊരു പ്ലാറ്റ് ഫോമും തയ്യാറാക്കുന്നുണ്ട്.
   എന്നാല്‍ ആപ്പിളിന്റെ കടുംപിടുത്തം ഗുണകരമാകുക ഗൂഗിളിനായിരിക്കും. കാരണം ഫഌഷ് മാത്രമുപയോഗിച്ച വെബ്‌സൈറ്റുകള്‍ ആപ്പിളില്‍ കാണാനാകില്ല. എന്നാല്‍ ഗൂഗിളിന്റെ പുതിയ ആന്‍്‌ഡ്രോയ്ഡ് ഫോണുകളില്‍ ഫഌഷ് ഉപയോഗിച്ചുള്ള എല്ലാ വീഡിയോകളും കാണാം. ്ചുരുക്കിപ്പറഞ്ഞാല്‍ ഫഌഷിന്റെ വിധി നിശ്ചയിക്കുക ചിലപ്പോള്‍ ഗൂഗിള്‍ ആയിരിക്കുമെന്നു സാരം.

No comments:

Post a Comment